നിങ്ങളുടെ സെറ്റിങ്ങുകൾ ഷിഫ്റ്റ് ചെയ്യുക

നിങ്ങളുടെ ഡാറ്റ സുരക്ഷിതമാക്കാൻ

ഇവിടെ തന്നിരിക്കുന്ന ഗൈഡ് പ്രിൻറ് ചെയ്ത് ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ ഡാറ്റാ ഡിടോക്സ് അനുഭവങ്ങൾ പങ്ക് വെക്കുക, ഞങ്ങളുമായി ബന്ധം പുലർത്തുക, അല്ലെങ്കിൽ ആക്ടിവിറ്റികൾക്ക് പ്രോത്സാഹനം ലഭിക്കാനായി സഫയ്ക്ക് എഴുതുക, എഴുതേണ്ട വിലാസം datadetox@tacticaltech.org!

ഇൻ്റർനെറ്റ് എന്നത് ദിനോസറിൻ്റെ കോസ്റ്റ്യൂം ധരിച്ച പട്ടികളുടെ ചിത്രം മാത്രം ഷെയർ ചെയ്യപ്പെടുന്ന സ്ഥലമാണ് എന്നുണ്ടെങ്കിൽ അവിടെ പാസ്സ് വേർഡുകളുടെ വലിയ ആവശ്യമില്ല.

പക്ഷെ ഇൻ്റർനെറ്റ് എന്ന് പറയുന്നത് നിങ്ങൾ ബില്ലുകൾ അടക്കുകയും, പ്രിസ്ക്രിപ്ഷനുകൾ റീഫിൽ ചെയ്യുകയും, വോട്ട് രജിസ്റ്റർ ചെയ്യുന്നതും ഒക്കെയായ ഒരു സ്ഥലമാണ്.

ഇൻ്റർനെറ്റിലുടനീളം പങ്ക് വെക്കുകയും, ഡിവൈസുകളിലായി സ്റ്റോർ ചെയ്യുകയും ചെയ്തിട്ടുള്ള നിങ്ങളുടെ “വിർച്വൽ വാല്യുബിള്സിനെ” കുറിച്ചാലോചിക്കുമ്പോൾ, നിങ്ങൾ എന്തുകൊണ്ടാണ് അവയെ നിങ്ങളുടെ പേഴ്സ് പോലെയോ താക്കോലുകൾ പോലെയോ ഭദ്രമായി വെക്കാത്തത്?

നിങ്ങളുടെ വിർച്വൽ വാല്യുബിള്സിനെ മറ്റുള്ളവർ കൈക്കലാക്കാനുള്ള സാധ്യത കുറയ്ക്കാനായി ഒരു എളുപ്പ വഴി പിന്തുടരുക: നിങ്ങളുടെ പാസ്‌ വേർഡുകൾ അവർക്കെളുപ്പം ഊഹിക്കാൻ പറ്റാത്ത വിധത്തിൽ ഉണ്ടാക്കുക. മിക്ക ആളുകൾക്കും നിങ്ങളുടെ അക്കൗണ്ടിൽ കയറാൻ പ്രത്യേക വിദഗ്ദ്ധ ടെക്നിക്കൽ സ്കില്ലുകൾ വേണ്ട - അവർക്കത് ഒരു ഓട്ടോമേറ്റഡ് പ്രോഗ്രാം ഉപയോഗിച്ചോ അതോ കുറച്ചൂഹിച്ചോ കണ്ടുപിടിക്കാവുന്നതേയുള്ളൂ.

ഒരിക്കലൊരു അക്കൗണ്ടിലേക്ക് അവർക്ക് പ്രവേശനം ലഭിച്ചാൽ അതെ പാസ്‍വേർഡ് തന്നെ അവർക്ക് മറ്റ് അക്കൗണ്ടുകളിലും ഉപയോഗിക്കാം. അങ്ങനെ നിങ്ങളെ കുറിച്ചും, നിങ്ങളുടെ ശീലങ്ങളെ കുറിച്ചും ലഭിച്ച വിവരങ്ങൾ കൊണ്ട് നിങ്ങളുടെ അക്കൗണ്ടുകൾ അവർക്ക് സ്വന്തമാക്കാം.

ഈ ഡാറ്റാ ഡിടോക്സ് പിന്തുടരുന്നതിലൂടെ, നിങ്ങളുടെ ഓൺലൈൻ സുരക്ഷ കൂട്ടുവാനായുള്ള പ്രായോഗിക ചുവടുകളെ കുറിച്ച് നിങ്ങൾ പഠിക്കും.

തുടങ്ങാം!


1. ഡിജിറ്റൽ വാതിലുകൾ പൂട്ടുക

സ്ക്രീൻ ലോക്കുകൾ: നിങ്ങളുടെ ഡിവൈസ് അക്സസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന പാസ്‌വേർഡ്, പാറ്റേൺ, ഫിംഗർ പ്രിൻറ്, ഫെയ്‌സ് ഐഡി എന്ന് തുടങ്ങിയവയാണ് നിങ്ങളുടെ ഡിവൈസുകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഉള്ള മികച്ച പ്രതിരോധം. അങ്ങനെ ഒരുപാടെണ്ണം ഉണ്ട്, അതിനാൽ ഇവയിലേതാണ് നിങ്ങൾക്ക് യോജിച്ചതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടിയേക്കാം.

നിങ്ങളുടെ ഫോണിനോ, ടാബ്ലെറ്റിനോ, കമ്പ്യൂട്ടറിനോ എന്തെങ്കിലും ലോക്കുള്ളത് ഒരു ലോക്കില്ലാത്തതിനെക്കാളും സുരക്ഷ നൽകും. നിങ്ങളുടെ ഡോറുകൾക്ക് പലതരം പൂട്ടുകൾ ഉപയോഗിക്കാമെന്നത് പോലെ ചില സ്ക്രീൻ ലോക്കുകൾ മറ്റുള്ളവയെക്കാൾ ശക്തമാണ്.

ലഭ്യമായിട്ടുള്ള ലോക്കുകളിൽ വലിയതും അസാധാരണമായതുമായ പാസ്‌വേർഡുകളാണ് ഏറ്റവും ബലമുള്ളത്. അതായത് നിങ്ങളുടെ ഡിവൈസ് പാസ്‌വേർഡ് ഉപയോഗിച്ച് തുറക്കുകയാണെങ്കിൽ, ആ പാസ്‌വേർഡിൽ അക്കങ്ങളും, സംഖ്യകളും, സ്പെഷ്യൽ ക്യാരക്ടറുകളും ഉണ്ടാവണം.

നിങ്ങൾ വെറും സ്വൈപ്പ് ഉപയോഗിച്ചാണ് സ്വന്തം ഫോൺ തുറക്കുന്നതെന്ന് കരുതുക. നിങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്താനായി ഒരു വലിയ പാസ്‌വേർഡ് സെറ്റ് ചെയ്യുക. അതോ നിങ്ങളിപ്പോഴൊരു പാറ്റേൺ ലോക്ക് ആണോ ഉപയോഗിക്കുന്നത്? എന്നാൽ നിങ്ങളുടെ പാറ്റേണൊന്ന് വലുതാക്കിയാലോ? 1234 ആണോ നിങ്ങൾ പിൻ ആയി ഉപയോഗിക്കുന്നത്? എന്നാൽ ഒരു കരു ഏഴ് തവണ എറിഞ്ഞ് നോക്കുക, എന്നിട്ട് കിട്ടുന്ന സംഖ്യകളെ ഒരുമിച്ച് ചേർത്ത് ഒരു പിൻ പകരം ഉണ്ടാക്കി അത് ഓർത്ത് വെച്ചാലോ?

ഒരു ചെറിയ മാറ്റം കൊണ്ട് ഡിവൈസുകൾ നിയന്ത്രിക്കുന്നതിൽ നിങ്ങൾക്ക് ബഹുദൂരം പോകാം.

ബലമുള്ള സ്ക്രീൻ ലോക്കുകൾ സൃഷ്ടിക്കാൻ, സ്ട്രെങ്ത്തൻ യുവർ സ്ക്രീൻ ലോക്‌സ് പരിശോധിക്കുക.


2. ശരിയായത് അനുവദിക്കുക

മുന്തിയ പാസ്‍വേർഡുകൾ സൃഷ്ടിക്കുക എന്നത് എളുപ്പമാണ്. നിങ്ങൾ ആകെ ചെയ്യേണ്ടത് കുറച്ച് അടിസ്ഥാന നിയമങ്ങൾ പാലിക്കുക എന്നത് മാത്രമാണ്.

നിങ്ങളുടെ പാസ്‍വേർഡുകൾക്ക് വേണ്ടത്:

 • നീളം: പാസ്‍വേർഡുകളിൽ കുറഞ്ഞത് എട്ട് ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം. മെച്ചപ്പെടുത്തണോ? എന്നാൽ 16-20 ക്യാരക്ടറുകൾ .

 • അസാധാരണത്വം : ഓരോ സൈറ്റിനും വെവ്വേറെ പാസ്‍വേർഡുകൾ ഉപയോഗിക്കണം .

 • ആകസ്മികത : നിങ്ങളുടെ പാസ്സ്‌വേർഡുകൾക്ക് ഒരിക്കലുമൊരു യുക്തിപരമായ പാറ്റേൺ പാടില്ല അല്ലെങ്കിൽ എളുപ്പത്തിൽ ഊഹിക്കാനാവുന്നതോ ആവരുത്. ഇവിടെയാണ് പാസ്‍വേർഡ് മാനേജറുകൾ വളരെ ഉപകാരപ്രദമാവുന്നത്.

ഏറ്റവും ബലമുള്ള പാസ്സ്‌വേർഡുകൾ അക്കങ്ങളുടെയും, സംഖ്യകളുടെയും, പ്രത്യേക ചിഹ്നങ്ങളുടെയും ഒരു സമ്മിശ്രണമാണ്. ഇപ്രാവശ്യത്തെ വിലപ്പെട്ട ഉപദേശം ഒരു കൂടുതൽ ബലവും ഊഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ പാസ്‍വേർഡ് ഉണ്ടാക്കുക എന്നതാണ്. നിർഭാഗ്യവശാൽ ചില പാസ്‍വേർഡുകൾ പ്രത്യേക ചിഹ്നങ്ങൾ (@#$%-=+ പോലുള്ളവ) ഉപയോഗിക്കാൻ അനുവദിക്കില്ല, എന്നിരുന്നാലും ചെറിയ പാസ്‍വേർഡിനേക്കാളും എന്തുകൊണ്ടും നല്ലത് അക്കങ്ങളും സംഖ്യകളും കൂട്ടിചേർത്തുണ്ടാക്കുന്ന അത്യാവശ്യം നീളമുള്ള ഒരെണ്ണം ആണ്.

പാസ്‍വേർഡുകൾ ഉണ്ടാക്കാനും ഇവയെല്ലാം സ്റ്റോർ ചെയ്ത് വെക്കാനും ഒരു പാസ്‍വേർഡ് മാനേജർ ഉണ്ടാവുക എന്നതാണ് ഉത്തമം. ഒരു പാസ്‍വേർഡ് മാനേജർ അടിസ്ഥാനപാരായമായി നിങ്ങളുടെ ലോഗിൻ വിവരങ്ങളുടെയും മറ്റ് സെൻസിറ്റീവ് ഡാറ്റകളുടെയും സുരക്ഷയ്ക്ക് മാത്രമായിട്ടുള്ള ഓരോ ആപ്പ് ആണ്. സുരക്ഷാ വിദഗ്ദ്ധർ സാധാരണയായി ശുപാർശ ചെയ്യുന്ന 1Password, Bitwarden,KeePassXC തുടങ്ങിയവ ഇങ്ങനെയുള്ള ആപ്പുകളാണ്.

ശക്തമായ പാസ്‌വേർഡുകൾ ഉണ്ടാക്കാനും, പാസ്‍വേർഡ് മാനേജറുകൾ ഉപയോഗിക്കാനുള്ള ചുവടുകൾ അറിയാനായി നോക്കേണ്ടത് “ശരിയായത് അനുവദിക്കുക: നിങ്ങളുടെ പാസ്‍വേർഡുകൾ ബലപ്പെടുത്തുക”


3. രണ്ടാമതൊരു കീ ചേർക്കുക

റ്റൂ ഫാക്ടർ ഒതെന്റികേഷൻ (2FA) അല്ലെങ്കിൽ മൾട്ടി ഫാക്ടർ ഒതെന്റികേഷൻ (MFA) സെറ്റ് ചെയ്യുക എന്ന് വെച്ചാൽ ഇനിയഥവാ ആരെങ്കിലും നിങ്ങളുടെ പാസ്‍വേർഡ് കണ്ട് പിടിച്ചാലും അവർക്കതിലേക്ക് കടന്ന് കൂടാനായുള്ള അധിക ഘടകം ഉണ്ടാവണമെന്നില്ല.

നിങ്ങൾ ഏറ്റവും കൂടുതലുപയോഗിച്ച സൈറ്റുകളുടെയും, ആപ്പുകളുടെയും സുരക്ഷാ സെറ്റിങ്ങുകളിലൂടെ ഈ എക്‌സ്ട്രാ കീ സെറ്റ് ചെയ്യാം. ഏറ്റവും പ്രധാനപ്പെട്ടവയിൽ നിന്ന് തുടങ്ങാം - ഏതെങ്കിലും ഫൈനാൻസ് ആപ്പുകൾ, ഇമെയിൽ പോലെ നിങ്ങളുടെ മറ്റ് അക്കൗണ്ടുകൾ തിരിച്ചെടുക്കാനായി നിങ്ങളുപയോഗിക്കുന്ന സർവീസുകൾ.

ഗൂഗിൾ:

 • myaccount.google.com - ൽ സൈൻ ഇൻ ചെയ്യുക →
 • സെക്യൂരിറ്റി
 • 2-സ്റ്റെപ് വെരിഫിക്കേഷൻ
 • തുടങ്ങുക

 

ഫേസ്ബുക്ക്:

 • Hamburger മെനു →
 • സെറ്റിങ്ങുകൾ →
 • സെക്യൂരിറ്റി ആൻഡ് ലോഗിൻ
 • റ്റൂ-ഫാക്ടർ ഒതെന്റിക്കേഷൻ ഉപയോഗിക്കുക

നിർദേശം: മറ്റൊരു വെരിഫിക്കേഷൻ പാളി സെറ്റ് ചെയ്യുമ്പോൾ, അത് ചെയ്യുന്നത് നിങ്ങൾ തന്നെയാണെന്ന് ഉറപ്പിക്കാനായി രണ്ടാമതൊരു വഴി കൂടെ നിങ്ങൾക്ക് തിരഞ്ഞെടുക്കേണ്ടി വരും. എല്ലാ റ്റൂ-ഫാക്ടർ ഒതെന്റിക്കേഷനുകളും ഒരേ തരത്തിലുള്ള സെക്യുരിറ്റി നല്കണമെന്നില്ല. 2FA-യുടെ ഏറ്റവും സുരക്ഷിതമായ ഫോം മുതൽ സുരക്ഷിതത്വം കുറഞ്ഞ ഫോം വരെ:

 • ഫിസിക്കൽ സെക്യുരിറ്റി കീ (അല്ലെങ്കിൽ ‘U2F’ ഡിവൈസ്)

 • ഒതെന്റിക്കേറ്റർ ആപ്പ് വഴിയുള്ള ഒറ്റ തവണ കോഡ്

 • ഇമെയിൽ വഴിയുള്ള ഒറ്റ തവണ കോഡ്

 • SMS ടെക്സ്റ്റ് സന്ദേശം വഴിയുള്ള ഒറ്റ തവണ കോഡ് (2FA സംബന്ധിച്ചിടത്തോളം SMS സന്ദേശങ്ങളാണ് സുരക്ഷിതത്വം കുറഞ്ഞത് , എന്നാലുമിത് 2FA തീരെയില്ലാത്തതിലും ഭദ്രമാണ്. )

നിങ്ങളുടെ അക്കൗണ്ടുകൾ എങ്ങനെ കൂടുതൽ ഭദ്രമാക്കാം എന്നറിയാനായി “നിങ്ങളുടെ ഡിജിറ്റൽ വാതിലടക്കൂ: നിങ്ങളുടെ അക്കൗണ്ട് ഭദ്രത ഉറപ്പ് വരുത്തു” എന്ന ലേഖനം വായിക്കുക.


4. നിങ്ങളുടെ വിർച്ച്വൽ വാലിയെബിളുകൾ സംരക്ഷിക്കുക

നിങ്ങളുടെ വീട്ടിലെ വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുന്നത് പോലെ തന്നെ, വിർച്ച്വലായി നിങ്ങൾ പങ്ക് വെക്കുന്ന വിവരങ്ങളെയും സൂക്ഷിക്കണം. സാമ്പത്തിക രേഖകളോ , പാസ്സ്പോർട്ടിൻ്റെ സ്കാനുകളോ , അഡ്രസോ ഫോൺ നമ്പറോ പോലെയുള്ള എന്ത് വിലപിടിപ്പുള്ള രേഖയായാലും ഇതെവിടെയാണ് സ്റ്റോർ ചെയ്യുന്നതെന്നും എങ്ങനെ സൂക്ഷിക്കണമെന്നും ചിന്തിക്കണം.

ഒരു കോഫിക്കൊപ്പം തന്നെ ചില എളുപ്പം മെച്ചപ്പെടുത്തലുകൾ നടത്താനാവണമെങ്കിൽ ഒരു സ്പോട്ട് ക്ലീൻ നല്ലതാണ്. നിങ്ങളുടെ ഇമെയിലിലോ മറ്റ് അക്കൗണ്ടുകളിലോ ഉള്ള പ്രത്യേക വിവരങ്ങൾ കണ്ടെത്തി ഡിലീറ്റ് ചെയ്യുക: *ഐഡികളുടെ സ്കാനുകൾ, ബാങ്ക് വിവരങ്ങൾ, ഹെൽത്ത് ഇൻഷുറൻസ് വിവരങ്ങൾ എന്നുള്ളവ അതിൽ ചിലതാണ്. *നിങ്ങളുടെ ഇമെയിൽ അക്കൗണ്ടിൽ നിന്ന് മായ്ച്ച് കളയുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും നിങ്ങൾക്കിത് ഡൗൺലോഡോ, പ്രിൻറ് ചെയ്യാവുന്നതേയുള്ളൂ.

ഒരു ഡീപ് ക്ലീൻ കൂടുതൽ സമ്പൂർണ്ണമാണ് . അത് വർഷത്തിലൊരിക്കൽ ചെയ്‌താൽ നന്നാവും. നിങ്ങളുടെ ഈമെയിലിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഉള്ളതെല്ലാം ആർകൈവ് ചെയ്യുക. അത് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തിട്ട് അക്കൗണ്ടിലെ കണ്ടെന്റുകൾ ഡിലീറ്റ് ചെയ്യുക. ഇങ്ങനെ ഒരു പുതിയ തുടക്കം കുറിക്കാം.

നിർദ്ദേശം: ഡിലീറ്റ് ചെയ്താൽ മാത്രം പോര - നിങ്ങളുടെ ട്രാഷ് കാനും ടെംപററി ഫയലുകളും കൂടെ കാലിയാക്കുക.

നിങ്ങളുടെ ആർകൈവുകൾ ബാക് അപ്പ് ചെയ്യണമോ എന്നതും നിങ്ങളുടെ ഡോക്യൂമെന്റുകൾ ക്‌ളൗഡിലേക്ക് മാറ്റണമോ അതോ ബാഹ്യമായ ഒരു ഹാർഡ് ഡ്രൈവിലേക്കോ USB സ്റ്റിക്കിലേക്കോ മാറ്റണമെന്നോ തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളെങ്ങനെ സേവ് ചെയ്താലും, അത് കളഞ്ഞ് പോവില്ലെന്നും അതിനൊരു ബലമുള്ള പാസ്‍വേർഡ് ഉണ്ടെന്നും നിങ്ങൾ ഉറപ്പ് വരുത്തുക

ഓൺലൈൻ വിവരങ്ങൾ ഭദ്രമാക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയാനായി “വിർച്ച്വൽ വാല്യബിളുകൾ : നിങ്ങൾ ഓൺലൈനായി സ്റ്റോർ ചെയ്യുന്നവ സംരക്ഷിക്കുക”എന്ന ലേഖനം പരിശോധിക്കുക


5. അത് പാസ് ചെയ്യുക

എളുപ്പം മറന്നു പോയേക്കാമെങ്കിലും വെബ്ബിനെ ‘വെബ്ബ്’ എന്ന് വിളിക്കുന്നതിന്‌ പിന്നിൽ ഒരു കാരണമുണ്ട് . നമ്മളെല്ലാവരും പല നെറ്റ് വർക്കുകളിലൂടെയാണ് ഓൺലൈനായി കണക്ട് ചെയ്യപെട്ടിട്ടുള്ളത്. വെറും സോഷ്യൽ മീഡിയ “സുഹൃത്തുക്കൾ” മാത്രമല്ല ഒപ്പം ഇമെയിൽ അക്കൗണ്ടിലെ കോണ്ടാക്ടുകൾ വഴിയും, ഓൺലൈനിൽ പങ്ക് വെക്കുന്ന ചിത്രങ്ങളിലൂടെയും നമ്മൾ ബന്ധപ്പെട്ടവരാണ് .

നിങ്ങളുടെ അക്കൗണ്ടുകൾ ഭദ്രമാക്കുമ്പോൾ നിങ്ങളുടെ പാസ്‍വേർഡുകൾ ബലപ്പെടുത്തുകയും , ഡാറ്റ വൃത്തിയാക്കി കളയുകയും ചെയ്യുക. ഇതിലൂടെ നിങ്ങൾ മാത്രമല്ല ഫലം കൊയ്യുന്നത് മറിച്ച് നിങ്ങളുടെ ശ്രമത്തിനാൽ നിങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഓരോരുത്തരും ഒരിത്തിരി കൂടെ സുരക്ഷിതരാവുന്നു.

നിങ്ങൾ സ്വന്തം ഇമെയിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വൃത്തിയാക്കുമ്പോൾ അതിൽ നിന്ന് എന്തൊക്കെ ഡൌൺലോഡ് ചെയ്താലോ ഡിലീറ്റ് ചെയ്താലോ ആണ് നിങ്ങളുടെ കൂട്ടുകാർക്കും സഹപ്രവർത്തകർക്കും അത് സഹായകമാവുക എന്ന് പരിഗണിക്കുക : നിങ്ങളുടെ സഹോദരിയുടെ ബാങ്ക് വിവരങ്ങൾ, നിങ്ങളുടെ ഓഫീസിൻ്റെ കീ കോഡ്, നിങ്ങളുടെ മകൻ്റെ പാസ്സ്പോർട്ടിൻ്റെ സ്കാൻ എന്നിവ മോശം കൈകളിലെത്തിയാൽ തല വേദന സൃഷ്ടിക്കാവുന്ന ചുരുക്കം ചില രേഖകളാണ്.

ഇത് കൈമാറുക! നിങ്ങളുടെ ഡിജിറ്റൽ ഭദ്രത കൂട്ടുക എന്നത് ഏതാനും അടിസ്ഥാന ചുവടുകൾ പിന്തുടരുന്നതിലൂടെ എളുപ്പത്തിൽ സാധിക്കാം. ഈ ഡാറ്റ ഡിടോക്സ് നിങ്ങളുടെ കൂട്ടുകാരുമായോ , കുടുംബത്തോടോ, അല്ലെങ്കിൽ സഹപ്രവർത്തകരുമായോ പങ്ക് വെക്കുക. ഇതിലൂടെ അവർക്കനുയോജ്യമായ രീതിയിൽ അവരുടെ ശീലങ്ങളിൽ മാറ്റം വരുത്താൻ സഹായിക്കാം.

ഈ ചുവടുകൾ നിങ്ങളെ സഹായിക്കുകയും ശാന്തമാക്കുകയും ചെയ്തെങ്കിൽ, പിന്നെന്തുകൊണ്ട് നിങ്ങളുടെ പുതിയ ഫോൺ കരുതലോടെ പരിപാലിച്ച് കൂടാ?.

Last updated on: 17/4/2023