ഡാറ്റാ ഡിടോക്സ് കിറ്റിനെ കുറിച്ച്

ഡാറ്റ ഡിടോക്സ് കിറ്റിൻ്റെ സ്പഷ്ടമായ നിർദ്ദേശങ്ങളും ദൃഢമായ ചുവടുകളും ആളുകളെ - അവരുടെ ഓൺലൈൻ ജീവിതത്തിൻ്റെ എല്ലാ മേഖലകളുമായി പൊരുത്തപ്പെടാൻ സഹായിക്കുകയും,കൂടുതൽ അറിവോടുകൂടെ തിരഞ്ഞെടുക്കാൻ കെല്പുള്ളവരാകുകയും, അവർക്ക് യോജിച്ച രീതിയിൽ അവരുടെ ഡിജിറ്റൽ ശീലങ്ങളെ മാറ്റാൻ സഹായിക്കുകയും ചെയ്യുന്നു.

2017-ൽ ഗ്ലാസ് റൂം ലണ്ടനിൽ വെച്ച് സമാരംഭിച്ചത് മുതൽ, ലോകമൊട്ടാകെയുള്ള സ്ഥാപനങ്ങളിലും, ക്ലാസ് മുറികളിലും, വായനശാലകളിലും ഉപയോഗിക്കപ്പെടുകയും, വൊഗും, ബിബിസിയും, ഫോബ്‌സും ഉൾപ്പെടുന്ന 100-ൽ പരം മാധ്യമ ഔട്ട്ലെറ്റുകളാൽ അവതരിപ്പിക്കപ്പെടുകയും ചെയ്ത ഡാറ്റ ഡിടോക്സ് കിറ്റ് ഇന്നും വികസിച്ച് കൊണ്ടേയിരിക്കുന്നു. പുതിയ കണ്ടെൻ്റുകൾക്കായി പുറകിൽ നോക്കുക അല്ലെങ്കിൽ ഞങ്ങളുടെ ഏറ്റവും പുതിയ പ്രകാശനങ്ങളെ കുറിച്ച് കണ്ടെത്താനായി ടാക്ടിക്കൽ ടെക്കിൻ്റെ വെബ്സൈറ്റ് പരിശോധിക്കുക.

2020-ൽ ഹാർവാർഡ് കെന്നഡി സ്‌കൂളിൻ്റെ ബെൽഫെർ സെൻ്റർ ടെക് സ്പോട്ട്ലൈറ്റിനായി ഡാറ്റ ഡിടോക്സ് കിറ്റ് അംഗീകരിക്കപ്പെട്ടിരുന്നു. കൂടുതൽ ഉൾകൊള്ളിക്കുകയും നീതിയുക്തവും സുരക്ഷിതവുമായൊരു ഭാവി തേടുന്നതുമായ സാങ്കേതികവിദ്യയുടെ മാതൃകയായതിനാലാണ് ഈ അംഗീകാരം,


അച്ചടിയും വിപുലീകരണവും

ഡാറ്റ ഡിടോക്സ് കിറ്റിൻ്റെ അച്ചടി പതിപ്പ് ഞങ്ങൾ പല ആഗോള ഭാഷകളിലേക്കും പ്രാദേശികവൽക്കരിച്ചിട്ടുണ്ട്.

നിങ്ങൾക്ക് ഒരു പിഡിഎഫ് കോപ്പി വേണമെന്നുണ്ടെങ്കിൽ സഫയ്ക്ക് എഴുതുക, എഴുതേണ്ട വിലാസം datadetox@tacticaltech.org. ഏത് ഭാഷയിലാണ് വേണ്ടത് എന്നും, ഇത് എവിടെ, എങ്ങനെ ഉപയോഗിക്കാനാഗ്രഹിക്കുന്നുവെന്നും കൂടെ ചേർക്കുക.

ഞങ്ങൾക്ക് ഡാറ്റ ഡിടോക്സിനെ കൂടുതൽ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും , ഭൂമിശാസ്ത്രപരമായ സന്ദർഭങ്ങൾക്കനുസരിച്ച് പ്രാദേശികവൽക്കരിക്കാനും ആളുകളെ ആവശ്യമുണ്ട്. നിങ്ങൾക്ക് വിവർത്തനത്തിലോ, അനുരൂപീകരണത്തിലോ, അച്ചടി പിഴ തിരുത്തുന്നതിലോ, പുതിയ കണ്ടെൻ്റുകളോ ആശയങ്ങളോ സംഭാവന ചെയ്യുന്നതിൽ താല്പര്യമുണ്ടെങ്കിൽ സഫയുമായി ബന്ധപ്പെടേണ്ട വിലാസം datadetox@tacticaltech.org!


ടാക്ടിക്കൽ ടെക്കിനെ കുറിച്ച്

ടാക്ടിക്കൽ ടെക്ക് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ്. സാങ്കേതിക വിദ്യ, മനുഷ്യാവകാശങ്ങൾ, പൗരാവകാശങ്ങൾ എന്നിവ കൂട്ടിമുട്ടുന്നിടത്താണ് ടാക്ടിക്കൽ ടെക്കിൻ്റെ പ്രവർത്തന മേഖല. ഞങ്ങൾ പരിശീലനം നൽകുകയും, ഗവേഷണം നടത്തുകയും ചെയ്യുന്നതിനോടൊപ്പം ഡിജിറ്റൽ സുരക്ഷ, സ്വകാര്യത, ഡാറ്റയുടെ നൈതികത എന്നിവയെ ചുറ്റിപ്പറ്റിയുള്ള വിപുലമായ സാമൂഹിക-രാഷ്ട്രീയ സംവാദങ്ങൾക്ക് സംഭാവന നൽകുന്ന സാംസ്കാരിക ഇടപെടലുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

tacticaltech.org
@info_activism
facebook.com/tactical.tech
ഇമെയിൽ: ttc@tacticaltech.org

ഇൻ്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷണിനെ കുറിച്ച്

നമ്മുടെ ഡിജിറ്റൽ സമൂഹത്തിൻ്റെ മൗലികാവകാശങ്ങളുടെ പൂർണ്ണമായ സ്പെക്ട്രത്തെ അഭിസംബോധന ചെയ്യുന്ന ഒരു ഭാരതീയ ഡിജിറ്റൽ അവകാശ സംഘടനയാണ് ഇൻ്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (ഐഎഫ്എഫ് ) . ഭാരതത്തിൻ്റെ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തോടെ ഭാരത പൗരന്മാർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സന്നദ്ധസേവകരുടെ നേതൃത്വത്തിൽ നെറ്റ്‌വർക്ക് നിഷ്പക്ഷതയ്‌ക്കായി SaveTheInternet.in എന്ന പ്രസ്ഥാനത്തിൽ നിന്നുടലെടുത്ത ഞങ്ങളുടെ ദൗത്യം സാധാരണക്കാരായ, ദൈനംദിന ഇന്ത്യക്കാരെ സേവിക്കുകയും അവരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് .

**

internetfreedom.in

@internetfreedom

instagram.com/internetfreedom.in

ഇമെയിൽ : iff@internetfreedom.in

ക്രെഡിറ്റുകളും ലൈസെൻസിങും

ആശയവും ഉള്ളടക്കവും: ടാക്ടിക്കൽ ടെക്ക്
രൂപകല്പന: കോറിന്ന ഹിങ്കിൽബോമും യോർഗോസ് ബഗാകിസും
വര : അലെസ്സാന്ദ്രോ ക്രിപ്സ്താ

പരിഭാഷ : അരുന്ധതി രാജ് , റിഫാൻ തെസ്‌നി റഹീം

ഈ ഡാറ്റ ഡിടോക്സ് കിറ്റ് സാധ്യമാക്കിയതിന് നന്ദി രേഖപ്പെടുത്തുന്നു
SIDA logo

കൂടാതെ ടാക്ടിക്കൽ ടെക്കിൻ്റെ മറ്റ് ഫണ്ടർമാരുടെ പിന്തുണക്കും.

സ്ഥാപക സഹായി (2017-2020): മോസില്ല ഫൗണ്ടേഷൻ

ഡാറ്റ ഡിടോക്‌സ് കിറ്റിലേക്ക് കാര്യമായ സംഭാവന ചെയ്ത ഇനി പറയുന്ന വ്യക്തികളോട് ഞങ്ങൾ പ്രത്യേക നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു: Alistair Alexander, Gillian "Gus" Andrews, Asli Ari, Yiorgos Bagakis, Varoon Bashyakarla, Cade Diehm, Philipp Dollinger, Ida Flik, Safa Ghnaim, Stephanie Hankey, Georgia Hansford, Charlotte Hayne, Louise Hisayasu, Fieke Jansen, Daisy Kidd, Helen Kilby, Christy Lange, Rose Regina Lawrence, Ling Luther, Amber Macintyre, Emma Neibig, Sasha Ockenden, Nicholas Para, Mo R., Allan Stanley, Marek Tuszynski, Danja Vasiliev, Gary Wright.

CC BY-NC-ND 4.0 This Data Detox Kit is licensed under a Creative Commons Attribution-NonCommercial-NoDerivatives 4.0 International license.

Data Use Policy

Follow this link to read the Data Use Policy.

GET STARTED WITH YOUR DATA DETOX!


Last updated on: 17/4/2023