ഡാറ്റ ഡിടോക്സ് കിറ്റ്: സ്വകാര്യത

സ്വകാര്യതയുമായി ബന്ധപ്പെട്ടിട്ടുള്ള ഈ ഡിടോക്സുകളിലൂടെ നിങ്ങളുടെ വിവരങ്ങൾക്ക് മുകളിൽ നിയന്ത്രണം കൊണ്ടുവരാൻ പഠിക്കുക.


1. നിങ്ങളുടെ ഉപകരണത്തിന്റെ പേര് മാറ്റുക

നിങ്ങൾ എപ്പോഴെങ്കിലും വൈഫൈക്ക് വേണ്ടിയോ ബ്ലൂടൂത്തിന് വേണ്ടിയോ അല്ലെങ്കിൽ രണ്ടിനുമായോ നിങ്ങളുടെ ഫോണിന് ‘പേര്’ നല്കിയിട്ടുണ്ടാവാം - അല്ലെങ്കിൽ ഈ പേര് സെറ്റ് അപ്പ് ചെയ്യുമ്പോൾ തന്നെത്താനെ ജെനറേറ്റ് ചെയ്യപ്പെട്ടതും ആവാം.

എന്ന് വെച്ചാൽ നിങ്ങളുടെ ബ്ലൂടൂത്ത് ഓൺ ആണെങ്കിൽ “Alex Chung’s Phone” എന്നുള്ളതാണ് വൈഫൈ നെറ്റ്‌വർക്കിൻ്റെ ഉടമയും അതുപോലെ തന്നെ ആ ചുറ്റുവട്ടത്ത് ബ്ലൂടൂത്ത് ഓണാക്കിയവരൊക്കെയും കാണുക.

നിങ്ങളൊരു കഫെയിലോ, ഭക്ഷണശാലയിലോ, വിമാനത്താവളത്തിലോ കയറി ചെല്ലുമ്പോൾ സ്വന്തം പേര് ഉറക്കെ പറയില്ല. ഇത് പോലെ തന്നെയാവണം നിങ്ങളുടെ ഫോണും.

വ്യക്തിപരമല്ലാത്ത, എന്നാലും അപൂർവമായ തരത്തിൽ നിങ്ങളുടെ ഫോണിൻ്റെ പേര് മാറ്റുക. എങ്ങനെയാണെന്ന് നോക്കാം :

ആൻഡ്രോയിഡ്:

  • വൈഫൈയുടെ പേര് മാറ്റുക:
    • സെറ്റിങ്‌സ്
    • വൈഫൈ
    • logo മെനു →
    • **അഡ്വാൻസ്‌ഡ്_ / മോർ ഫീച്ചേഴ്സ്
    • വൈഫൈ ഡയറക്ട്
    • റീനെയിം ഡിവൈസ്
  • ബ്ലൂടൂത്തിൻ്റെ പേര് മാറ്റുക:
    • സെറ്റിങ്‌സ്
    • ബ്ലൂടൂത്ത്
    • ബ്ലൂടൂത്ത് ഓഫ് ആണെങ്കിൽ ഓൺ ചെയ്യുക →
    • logo മെനു →
    • റീനെയിം ഡിവൈസ്
    • ബ്ലൂടൂത്ത് ഓഫ് ചെയ്യുക

 

ഐഫോൺ :

  • ഫോണിൻ്റെ പേര് മാറ്റുക:
    • സെറ്റിങ്‌സ്
    • ജനറൽ
    • എബൗട്ട്
    • പേര് മാറ്റുക

ആശയങ്ങൾ വേണമോ? നിങ്ങൾക്ക് ഇഷ്ടപ്പെട്ട ടെലിവിഷൻ കഥാപാത്രത്തിൻ്റെ പേരോ അല്ലെങ്കിൽ “ഓപ്പൺ സെസമി” എന്ന വാക്യം ആയാലോ?

നിങ്ങളുടെ ഫോൺ ഇതിലും സ്വകാര്യമാക്കാൻ കൂടുതൽ വിദ്യകൾ അറിയണമോ? നിങ്ങളുടെ ഡിവൈസിന് എങ്ങനയൊരു പുതിയ തുടക്കം നൽകാം എന്ന് മനസ്സിലാക്കുക!


2. നിങ്ങളുടെ ലൊക്കേഷൻ ഫുട്പ്രിന്റുകൾ മായിച്ച് കളയുക

നിങ്ങളുടെ ലൊക്കേഷനെകുറിച്ചുള്ള ഡാറ്റ വെറും അപ്രസക്തവും ക്രമരഹിതവുമായ വിവരങ്ങൾ മാത്രമാണെന്ന് തോന്നാമെങ്കിലും, അവയെല്ലാം ഒരുമിച്ച് നോക്കുമ്പോൾ അത് നിങ്ങളെയും നിങ്ങളുടെ ശീലങ്ങളെ കുറിച്ചും പ്രധാനപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തും - നിങ്ങൾ എവിടെ താമസിക്കുന്നു, എവിടെ ജോലി ചെയ്യുന്നു, എവിടെയൊക്കെ സുഹൃത്തുക്കളോടൊപ്പം പോവാൻ ഇഷ്ടപ്പെടുന്നു എന്ന് തുടങ്ങിയവ. അതുകൊണ്ടാണ് ഇതിന് ആവശ്യക്കാർ ഏറെയുള്ളത് - പല കമ്പനികളും ഡാറ്റ ബ്രോക്കർമാരും ഇതിന് പിന്നാലെയാണ്.

നിങ്ങളുടെ മാപ്‌സ് ആപ്പിന് നിങ്ങളെവിടെയാണ് എന്നുള്ള വിവരം അറിയാൻ കഴിയുമെന്നത് സ്വാഭാവികമാവാം. പക്ഷെ എത്ര ആപ്പുകൾക്ക് നിങ്ങൾ സ്വന്തം പരിസരത്തെ കുറിച്ചുള്ള വിവരമറിയാൻ അനുമതി നല്കിയിട്ടുണ്ട് എന്ന് കണ്ടാൽ നിങ്ങൾ ആശ്ചര്യപ്പെട്ടുപോവും.

നിങ്ങൾക്ക് ഓരോ ആപ്പിൻ്റെയും അനുമതികൾ പരിശോധിച്ച് ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കാം. ഏതെല്ലാം ആപ്പിൻ്റെ സേവനത്തിനാണ് ഈ വിവരം ആവശ്യമില്ലാത്തത് എന്ന് നോക്കുക (ആ ഗെയിമിന് ശരിക്കും നിങ്ങൾ എവിടെയാണെന്ന് അറിയേണ്ടതുണ്ടോ?) കൂടാതെ ഏത് ആപ്പുകൾക്കാണ് ഈ വിവരം നൽകാൻ നിങ്ങൾക്ക് താല്പര്യമില്ലാത്തതെന്നും നോക്കുക:

ആൻഡ്രോയിഡ്:

  • സെറ്റിങ്‌സ്
  • ആപ്സ്
  • ആപ്പ് അടിസ്ഥാനത്തിൽ ലൊക്കേഷൻ ആക്സസ് നിയന്ത്രിക്കുക

 

ഐഫോൺ:

  • സെറ്റിങ്‌സ്
  • പ്രൈവസി
  • ലൊക്കേഷൻ സർവീസെസ്
  • ആപ്പ് അടിസ്ഥാനത്തിൽ ലൊക്കേഷൻ ആക്സസ് നിയന്ത്രിക്കുക

അല്ലെങ്കിൽ നിങ്ങൾ സജീവമായി ഫോൺ ഉപയോഗിക്കാത്തപ്പോഴെല്ലാം നിങ്ങളുടെ ഫോണിൻ്റെ ലൊക്കേഷൻ വിവരങ്ങൾ ഓഫാക്കി വെക്കുക. ഇത് നിങ്ങളുടെ ബാറ്ററി കൂടുതൽ നേരം നിലനിർത്തുകയും ചെയ്യും - ബോണസ്! ഉദാഹരണത്തിന്, നിങ്ങളുടെ മാപ്പ് അല്ലെങ്കിൽ വെദർ ആപ്പ് ഉപയോഗിക്കേണ്ടിവരുമ്പോൾ നിങ്ങൾക്ക് അത് വീണ്ടും ഓണാക്കാം.

Gif showing location services being turned off

ആൻഡ്രോയിഡ്:

  • സെറ്റിങ്‌സ്
  • സെക്യൂ രിറ്റിയും & ലൊക്കേഷനും / ലൊക്കേഷൻ
  • ലൊക്കേഷൻ ഓഫ് ചെയ്യുക

 

ഐഫോൺ:

  • സെറ്റിങ്‌സ്
  • പ്രിവസി
  • ലൊക്കേഷൻ സർവീസ്സ്
  • ഓഫ് ആക്കുക

ഗൂഗിൾ മാപ്‌സിനും മറ്റ് മറ്റ് അക്കൗണ്ടുകൾക്കുമുള്ള ലൊക്കേഷൻ സേവനങ്ങൾ എങ്ങനെ ഓഫാക്കാം എന്നതിനെക്കുറിച്ച് അറിയാനായി പരിശോധിക്കുക ‘നിങ്ങളുടെ ജീവിതം ഡീഗൂഗിൾ ചെയ്യൂ


3. ആപ്പുകൾ വൃത്തിയാക്കുക

നിങ്ങളുടെ സോഷ്യൽ മീഡിയ ആപ്പുകൾ, ഗെയിമുകൾ, കാലാവസ്ഥ ആപ്പുകൾ എന്നിവക്ക് നിങ്ങളുടെ ഡാറ്റയിൽ താല്പര്യമുണ്ട്… ഇവയൊക്കെ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നുമുണ്ടാവും.

നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകൾ എടുത്ത് കളയുക എന്നത് നിങ്ങളുടെ ഡിജിറ്റൽ സത്തയെ ശുചീകരിക്കാനായുള്ള വളരെ സുശക്തമായൊരു വഴിയാണ്.

ഒപ്പം വൃത്തിയാക്കൽ നിങ്ങളുടെ ഫോണിലെ സ്പേസ് കൂട്ടുകയും, ഡാറ്റയുടെ ഉപയോഗം കുറയ്ക്കുകയും, ബാറ്ററിയുടെ കാലാവധി വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ ഒഴിവാക്കിയ ആപ്പിനനുസരിച്ച് മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടും.

  • സെറ്റിങ്ങുകൾ
  • ആപ്പുകൾ
  • നിങ്ങൾക്ക് അൺഇൻസ്റ്റാൾ ചെയ്യേണ്ട ആപ്പ് തിരഞ്ഞെടുക്കുക→
  • അൺഇൻസ്റ്റാൾ

 

ഐഫോൺ:

  • മെനു പ്രത്യക്ഷപ്പെടുന്നത് വരെ ഒരു ആപ്പിൻ്റെ ചിഹ്നം അമർത്തി പിടിക്കുക.
  • ലിസ്റ്റിൽ നിന്ന് ഡിലീറ്റ് ആപ്പ് എന്നത് തിരഞ്ഞെടുക്കുക.
  • ആപ്പ് ഡിലീറ്റ് ചെയ്യുന്നത് സ്ഥിരീകരിക്കുക.

ഒരു സർവീസ് ഉപയോഗിക്കാനായി നിങ്ങൾ പണം മുടക്കിയിട്ടുണ്ടെങ്കിൽ, ഭാവിയിൽ ചാർജുകൾ ഈടാക്കപ്പെടില്ല എന്ന് ഉറപ്പ് വരുത്തുക (പെട്ടന്നൊരു ബില്ല് കണ്ട് ആശ്ചര്യപ്പെടാതിരിക്കാനാണ് ഇത്). സർവീസുകൾക്കൊത്ത് ഇത് ഉറപ്പുവരുത്തനുള്ള ചുവടുകളിൽ മാറ്റമുണ്ടാവും, അതുകൊണ്ട് മാർഗനിർദ്ദേശങ്ങൾക്കായി അവരുടെ ഫ്രിക്വെന്റലി ആസ്‌ക്ഡ് ക്വസ്റ്റിയൻസ് എന്ന പേജ് നോക്കുകയോ കസ്റ്റമർ സപോർട്ടുമായി ബന്ധപ്പെടുകയോ ചെയ്യുക.

നിങ്ങളുടെ ആപ്പുകൾ വൃത്തിയാക്കുന്നതിലൂടെ നിങ്ങൾ പുറന്തള്ളുന്ന ഡാറ്റയിലും കാര്യമായ വ്യത്യാസം ഉണ്ടാവും. ഇതിലൂടെ നിങ്ങളെക്കുറിച്ച് ഊഹങ്ങളുണ്ടാക്കാനായി കമ്പനികൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതുമായ ഡാറ്റയുടെ തോതിനെയും ബാധിക്കാം. പല ആപ്പുകൾക്കും പകരമായി അതെ കൃത്യം വഹിക്കാനാവുന്ന വേറെ ആപ്പുകളുണ്ട് പക്ഷെ ഇവയൊന്നും നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയോ മറ്റുള്ളവർക്ക് മറിച്ച് വിൽക്കുകയോ ചെയ്യുന്നില്ല.

നിങ്ങളുടെ ആപ്പുകൾ വൃത്തിയാക്കുന്നതിലൂടെ നിങ്ങൾ പുറന്തള്ളുന്ന ഡാറ്റയിലും കാര്യമായ വ്യത്യാസം ഉണ്ടാവും. ഇതിലൂടെ നിങ്ങളെക്കുറിച്ച് ഊഹങ്ങളുണ്ടാക്കാനായി കമ്പനികൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതുമായ ഡാറ്റയുടെ തോതിനെയും ബാധിക്കാം. പല ആപ്പുകൾക്കും പകരമായി അതെ കൃത്യം വഹിക്കാനാവുന്ന വേറെ ആപ്പുകളുണ്ട് പക്ഷെ ഇവയൊന്നും നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയോ മറ്റുള്ളവർക്ക് മറിച്ച് വിൽക്കുകയോ ചെയ്യുന്നില്ല.

ഇങ്ങനെയുള്ള ആപ്പുകളെ കുറിച്ച് ആൾട്ടർനേറ്റീവ് ആപ്പ് സെൻ്ററിൽ കണ്ടെത്താം.

നിങ്ങളിപ്പോൾ ഉപയോഗിക്കുന്ന ടൂളുകളൊക്കെയും മാറ്റുവാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ, ഒന്നോ രണ്ടോ മാറ്റിനോക്കികൊണ്ട് തുടങ്ങുക. ഒരു തുടക്കമെന്നോണം, നിങ്ങളുടെ ബ്രൗസർ നോക്കുക: അതിനെ ഫയർഫോക്സോ, ക്രോമിയമോ, വേറേതെങ്കിലും സ്വകാര്യ സർവീസ് ഉപയോഗിച്ച് മാറ്റാനാവുമോ?

നിങ്ങളുടെ ആപ്പുകൾ വൃത്തിയാക്കാൻ കൂടുതൽ നിർദ്ദേശങ്ങൾ വേണമോ? ഒരു ആപ്പ് ക്ലെൻസ് ഉപയോഗിച്ച് നോക്കൂ!


4. നിങ്ങളുടെ അവശിഷ്ടങ്ങൾ കുറക്കുക

നിങ്ങളുടെ ഫോണിലെ ബ്രൗസർ നിങ്ങളെ കുറിച്ച് ഒരുപാട് വിവരങ്ങൾ ശേഖരിച്ച് വെച്ചിട്ടുണ്ട് - നിങ്ങളുടെ സ്ഥലം, നിങ്ങളെന്തൊക്കെയാണ് തിരയുന്നത്, നിങ്ങളേതൊക്കെ വെബ്സൈറ്റുകളാണ് ഉപയോഗിക്കുന്നത്. ഈ വിവരങ്ങളൊക്കെയും അത് വിട്ട് കൊടുത്തേക്കാം.

കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ അതിൽ ചില വിവരങ്ങളുടെ മുകളിലുള്ള നിയന്ത്രണം തിരിച്ചെടുക്കാനാവും.

ഫോണുകളും, ടാബ്ലെറ്റുകളും, കമ്പ്യൂട്ടറുകളും ആദ്യമേ തന്നെ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ബ്രൗസറുകൾക്കൊപ്പമാണ് വരുന്നത്. ഇത് നിങ്ങളുടെ സ്വകാര്യതയ്ക്ക് മുൻഗണന കൊടുത്ത് കൊണ്ടാവണം എന്നില്ല. അതുകൊണ്ട് നിങ്ങൾക്ക് മറ്റൊരു ബ്രൗസർ പകരമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്, ഇങ്ങനെ നിങ്ങളുടെ വെബ് ആക്ടിവിറ്റി കൂടുതൽ സ്വകാര്യമാക്കി വെക്കുകയും ട്രാക്കർമാരിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യാം.

ചില ആഡ് ചെയ്യപ്പെട്ട പ്രൈവസി ബൂസ്റ്ററുകൾക്കായി “ആഡ് ഓൺസും എക്സ്റ്റന്ഷനും” (ഇവ നിങ്ങളുടെ ബ്രൗസറിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനാവുന്ന ചെറിയ പ്രോഗ്രാമുകളാണ്, ഇത് മൂലം നിങ്ങളുടെ ഓൺലൈൻ പ്രവർത്തികൾ കൂടുതൽ സ്വകാര്യമായി മാറും) എന്ന എക്സ്ട്രാസ് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാം.

സ്പയിങ് പരസ്യങ്ങളും, അദൃശ്യ ട്രാക്കറുകളും ബ്ലോക്ക് ചെയ്യാനായി uBlock Origin (ക്രോം, സഫാരി, ഫയർഫോക്സ് മുതലായവക്ക് ) അല്ലെങ്കിൽ [Privacy Badger]((https://eff.org/privacybadger) (ക്രോം, ഫയർ ഫോക്സ്, ഓപ്പറ എന്നുള്ളവക്ക് ) ഇൻസ്റ്റാൾ ചെയ്യുക.

വെബ്സൈറ്റുകളുമായുള്ള നിങ്ങളുടെ കണക്ഷനുകൾ സാധ്യമായവിടെയൊക്കെ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനായി HTTPS Everywhere: ഒരുപാട് പ്രധാനപെട്ട എൻക്രിപ്റ്റഡ് വെബ്സൈറ്റുകളുമായിയുള്ള നിങ്ങളുടെ വാർത്താവിനിമയം ഉറപ്പ് വരുത്താനായുള്ള ഒരു ബ്രൗസർ എക്സ്റ്റൻഷൻ - ഇൻസ്റ്റാൾ ചെയ്യുക . ഈ ഫീച്ചർ ഇഷ്ടപ്പെട്ടേക്കാവുന്ന ഒരു സഫാരി ഉപയോക്താവാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ ഡിഫോൾട്ട് സെർച്ച് എൻജിൻ ഗൂഗിളിൻ്റെതല്ലാത്ത വേറെതങ്കിലും ഒരു ഉത്പന്നം ഉപയോഗിക്കുക, ഉദാഹരണത്തിന് ഡക്ക്ഡക്ക്ഗോ. ഇത് നിങ്ങളെ താനെ എൻക്രിപ്റ്റഡ് കണക്ഷനുകളിലേക്ക് വീണ്ടും നയിക്കും.

നിങ്ങളുടെ ബ്രൗസറിനെ കുറച്ച് കൂടെ സുരക്ഷിതമാക്കാൻ ഫയർഫോക്സ് മറ്റൊരുപാട് വഴികൾ നിർദ്ദേശിക്കുന്നുണ്ട്. കൂടുതൽ അറിയാനായി addons.mozilla.org നോക്കുക, പക്ഷെ അതിരുകടക്കരുത്. ഒരുപാട് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് നിങ്ങൾ ഒഴിവാക്കുന്നത് പോലെ ഒരുപാട് ആഡ് ഓണുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ഒഴിവാക്കുക: നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ആഡ് ഓണുകൾ വിശ്വാസയോഗ്യരായവർ ഉണ്ടാക്കിയവയാണെന്ന് ഉറപ്പിക്കാനായി അതിനെക്കുറിച്ച് വിശദമായി പഠിക്കുക.

നിങ്ങളുടെ ബ്രൗസർ സുരക്ഷിതമാക്കാനുള്ള കൂടുതൽ വഴികൾ നോക്കുകയാണോ? ഈ ഫുൾ ബ്രൗസർ ബൂസ്റ്റർ അനുഭവം പരീക്ഷിച്ച് നോക്കൂ!


5. സ്വയം അൺടാഗ് ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെയും ചെയ്യുക

നിങ്ങളുടെ കൂട്ടുകാരെ പഴയ ഫോട്ടോകളിലും പോസ്റ്റുകളിലും ടാഗ് ചെയ്യുന്നതിലൂടെ അവരുടെ ഡാറ്റ ബിൽഡ് അപ്പിലേക്ക് നിങ്ങൾ സംഭാവന ചെയ്തിട്ടുണ്ടോ?

അവരുടെ ഡാറ്റ ലോഡ് (ഒപ്പം നിങ്ങളുടെ മനസ്സാക്ഷിയുടെ ഭാരവും) കുറയ്ക്കാനായി കഴിയുന്നത്ര ഫോട്ടോകളിൽ നിന്നും പോസ്റ്റുകളിൽ നിന്നും അവരെ അൺടാഗ് ചെയ്യുക.

ഈ വിവരം കൈമാറുക! ഫ്ലൈ എവേ ഡാറ്റ നിയന്ത്രിക്കുന്നതിൽ നിങ്ങളോടൊപ്പം ചേരാനായി നിങ്ങളുടെ കൂട്ടുകാരെയും, കുടുംബത്തെയും, സഹപ്രവർത്തകരെയും പ്രചോദിപ്പിക്കുക. ഡാറ്റ അവശിഷ്ടങ്ങളെ നിയന്ത്രിക്കുന്നതിനായ് നമ്മളെല്ലാവരും ഒത്ത് ചേർന്നാൽ, നമുക്ക് ശുദ്ധീകരണത്തിന് കുറച്ച് കൂടെ നന്നായി അന്യോന്യം സഹായിക്കാം.

ഈ പറഞ്ഞ ചുവടുകൾ നിങ്ങൾക്ക് ഉപയോഗപ്രദമായതിനാൽ നിങ്ങൾക്കിത്തിരി മനഃസുഖം നൽകിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ജീവിതം ഡിഗൂഗിളൈസ് ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ നവീകരിക്കുക എന്നത് നോക്കി കൂടെ? ഇനി ഫോണിൻ്റെ ഉപയോഗം ലേശം കുറയ്ക്കാനാണെങ്കിൽ , സ്മാർട്ട് ശീലങ്ങൾക്കായി സ്മാർട്ട് ഫോണുകൾ എന്നുള്ളത് കൂടെ നോക്കി നോക്കൂ .

Last updated on: 17/4/2023